Friday, 3 July 2015

NOON MEAL PROGRAMME 2015 - 16 ( FIRST ALLOTMENT )
ASSISTANT EDUCATIONAL OFFICE , KATTAKADA
Sl.
 No.
School Code School Name Bank Account Bank Branch First
Allotment 2015 - 16
1 44018 P. R. W. H. S. S. KATTAKADA 67110234551 SBT KATTAKADA 114400
2 44019 GOVT. H. S. S. KULATHUMMEL 67110967237 SBT KATTAKADA 57500
3 44020 GOVT. H.S.S. POOVACHAL 67110530333 SBT POOVACHAL 102000
4 44022 GOVT. V. H. S. S MALAYINKIL 67110645051 SBT MALAYINKEEZHU 61300
5 44023 Govt. H. S. S. Vilavoorkal 67110639716 SBT MALAYINKEEZHU 83400
6 44024 GOVT. H. S. S. FOR GIRLS MALAYINKIL 67111005279 SBT MALAYINKEEZHU 92000
7 44025 ST. XAVIERS H. S. S PEYAD 31159043986 SBI PEYAD 244800
8 44026 N. S. S. H. S. CHOWALLOOR 67111796043 SBT VATTIYOORKAVU 83200
9 44027 D. V. M. N. N. M. H. S. S. MARANALLOOR 67110227179 SBT OORUTTAMBALAM 532200
10 44028 GOVT. H. S. KANDALA 67110215153 SBT OORUTTAMBALAM 137900
11 44030 M. G. M. H. S. POOZHANADU 67112405266 SBT KATTAKADA 6400
12 44031 J. P. H. S. S. OTTASEKHARAMANGALAM 67110525119 SBT OTTASEKHARAMANGALAM 210300
13 44053 GOVT.H.S.S.NEYYARDAM 67111264803 SBT KATTAKADA 146500
14 44054 HIGH SCHOOL VAVODE 67110462805 SBT KATTAKADA 19900
15 44055 GOVT. V. H. S. S. VEERANAKAVU 31183891676 SBI KATTAKADA 99600
16 44058 K. P. M. H. S. KRISHNAPURAM 67110172853 SBT OORUTTAMBALAM 173500
17 44060 GOVT. V. H. S. S. PARUTHIPPALLY 67111869988 SBT KATTAKADA 254900
18 44062 GHSS MYLACHAL 67110611509 SBT OTTASEKHARAMANGALAM 85200
19 44063 GOVT. H. S. S. KEEZHAROOR 67111118692 SBT OTTASEKHARAMANGALAM 102400
20 44064 L. F. H. S. ANTHIYOORKONAM 67110950110 SBT MALAYINKEEZHU 191900
21 44066 L. M. S. H. S. S. CHEMBOOR 67111085530 SBT OTTASEKHARAMANGALAM 211100
22 44068 GOVT. H. S. PLAVOOR 67110602888 SBT KATTAKADA 203000
23 44301 GOVT. L. P. S. ARUVIKKARA PUNNAVOOR 67110372206 SBT OORUTTAMBALAM 41800
24 44302 GOVT. L. P. S. CHEMPANACODE 67110492647 SBT KATTAKADA 24200
25 44303 GOVT. T. L. P. S. CHERUCODE 67111780124 SBT PEYAD 22400
26 44304 GOVT. L. P. S. KADAMPANAD 67110952720 SBT VATTIYOORKAVU 22900
27 44305 GOVT. L. P. S. KANDANKULANGARA 67110300183 SBT KATTAKADA 7600
28 44306 GOVT. L. P. S. KATTAKKADA 67110448042 SBT KATTAKADA 3000
29 44307 GOVT. P. S. M. L. P. S. KATTAKKADA 67110268569 SBT KATTAKADA 8000
30 44308 GOVT. L. P. S. KONNIYOOR 67110324218 SBT POOVACHAL 16100
31 44309 GOVT. L. P. S. KULATHUMMEL 67110256224 SBT KATTAKADA 135900
32 44310 GOVT. L. P. S. KUNNANAD 67110531553 SBT OTTASEKHARAMANGALAM 18300
33 44311 GOVT. L. P. S. KURUTHENCODE 67110486349 SBT KATTAKADA 35700
34 44312 GOVT. L.. P. S. KUZHAKKAD 67110449136 SBT POOVACHAL 0
35 44313 GOVT. L. P. S. MACHEL 67110639830 SBT MALAYINKEEZHU 0
36 44314 GOVT. L. P. B. S. MALAYINKIL 67110515101 SBT MALAYINKEEZHU 10500
37 44315 GOVT. L. P. G. S. MALAYINKIL 67110514935 SBT MALAYINKEEZHU 20800
38 44316 GOVT. L. P. S. MYLAM 67112276817 SBT VATTIYOORKAVU 4200
39 44317 GOVT. L. P. S. NEDUVANTHARATTA 67110500965 SBT KATTAKADA 17600
40 44318 GOVT. L. P. S. OORUTTAMBALAM 67110368824 SBT OORUTTAMBALAM 112100
41 44319 GOVT. L. P. S. PANNIYODE 67110487230 SBT POOVACHAL 36000
42 44320 GOVT. L. P. S. PARUTHIPPALLI 67110300514 SBT KATTAKADA 71000
43 44321 GOVT. L. P. S. POOZHANAD 67110534225 SBT OTTASEKHARAMANGALAM 0
44 44322 GOVT. L. P. S. THOTTAMPARA 67110300740 SBT KATTAKADA 32200
45 44323 GOVT. L. P. S. THURUTHUMOOLA 67110303399 SBT PEYAD 45000
46 44324 GOVT. L. P. S. VILAPPIL 67111006771 SBT PEYAD 85700
47 44325 GOVT. T. L. P. S. VLAVETTY 67112490207 SBT KATTAKADA 59100
48 44326 L. M. S. L. P. S. ARUMALOOR 67110277641 SBT OORUTTAMBALAM 36700
49 44327 L. M. S. L. P. S. CHEMBOOR 67110495536 SBT KATTAKADA 156800
50 44328 S. A L. P. S. CHENGALLOOR 67110314233 SBT OORUTTAMBALAM 25800
51 44329 ST.FRANCIS U. P. S. EZHACODE 67110263139 SBT PEYAD 18700
52 44330 ST. ANNES L. P. S. KALLIKKAD 67110449465 SBT KATTAKADA 5000
53 44331 LUTHARAN L. P. S. KANACODE 67110386683 SBT KATTAKADA 5600
54 44332 R. C L. P. S. KEEZHAROOR 67110447923 SBT KATTAKADA 26000
55 44333 M. P. M L. P. S. KILLI 67110462769 SBT KATTAKADA 56100
56 44334 ST. MATHEWS L. P. S. KUCHAPURAM 67110252355 SBT KATTAKADA 184300
57 44335 ST. MARYS L. P. S. KUNDAMANBHAGAM 67111121398 SBT PEYAD 28900
58 44336 LUTHERAN.L.P.S.MADATHIKONAM 67110472664 SBT KATTAKADA 0
59 44337 L. P. S. MANCHADI 67110475224 SBT PEYAD 51800
60 44338 L. M. L. P. S. MANDIKALAM 67110380068 SBT KATTAKADA 17300
61 44339 DR. L. M. L. P. S. MANNADIKONAM 67110313228 SBT OORUTTAMBALAM 58200
62 44340 L. P. S. MARTHANDESWARAM 67110368993 SBT OORUTTAMBALAM 163800
63 44341 B. F. M. L. P. S. MARUKIL 67110337498 SBT OORUTTAMBALAM 21400
64 44342 L. M. S. L. P. S. MULAYARA 67110655717 SBT KATTAKADA 69400
65 44343 ST. ALBERTS L. P. S. MUTHIYAVILA 67110447989 SBT KATTAKADA 43000
66 44344 LUTHARAN L. P. S. MAILAKKARA 67110412934 SBT KATTAKADA 50500
67 44345 L. P. S. OTTASEKHARAMANGALAM 67110308309 SBT OTTASEKHARAMANGALAM 97800
68 44346 LUTHERAN.L.P.S.PERUMANA 67110619654 SBT OORUTTAMBALAM 10600
69 44347 A. K. M. L. P. S. PEZHUMMOODU 67110526984 SBT POOVACHAL 54400
70 44348 S. N. D. P. L. P. S. PLAMPAZHINJI 67064382920 SBT OTTASEKHARAMANGALAM 40200
71 44349 ST. THRESIAS L. P. S. THOONGAMPARA 67110449363 SBT KATTAKADA 61500
72 44350 LUTHERAN.L.P.S.THUMARICHAL 67110735749 SBT MALAYINKEEZHU 3000
73 44351 L. P. S. VAVODE 67110495376 SBT KATTAKADA 42600
74 44352 ST. THRESIAS L. P. S. VELIYANCODE 67110464223 SBT OORUTTAMBALAM 28900
75 44353 GOVT. U. P. S. KUTTAMALA 67110827675 SBT KATTAKADA 51800
76 44354 GOVT. U. P. S. OORUTTAMBALAM 67110313284 SBT OORUTTAMBALAM 10900
77 44355 GOVT. U. P. S. POOVACHAL 67110293197 SBT POOVACHAL 245300
78 44356 GOVT. U. P. S. RUSSELPURAM 67110440597 SBT OORUTTAMBALAM 27700
79 44357 GOVT. U. P. S. UTHARAMCODE IRUVELI 67110324728 SBT KATTAKADA 103400
80 44358 GOVT. U. P. S. VILAPPILSALA 67110610720 SBT PEYAD 124300
81 44359 ST.FRANCIS L. P. S. EZHACODE 31162099243 SBI PEYAD 51800
82 44360 ST. THRESIAS U. P. S. KONNIYOOR 67109785308 SBT POOVACHAL 130100
83 44361 ST. ANTONYS U. P. S. KATTAKKODE 67110695669 SBT KATTAKADA 102900
84 44362 PANCHYAT U. P. S. KOTTOOR 67110556884 SBT POOVACHAL 15500
85 44363 ST. MARYS U. P. S. MARYGIRI 67109652367 SBT KUDAPPANAMOODU 20500
86 44364 U. P. S. MYLAKKARA 67110317245 SBT KATTAKADA 92100
87 44365 T. K. D. M. U. P. S. PANNIYODE 67110487456 SBT POOVACHAL 21500
88 44366 S. S. M. U. P. S. POOZHANAD 67110300886 SBT KATTAKADA 0
89 44367 L. M. S. U. P. S. URIYACODE 67110487365 SBT POOVACHAL 26900
90 44380 SUNDARAKAVADAM 67111498139 SBT KATTAKADA 5300
91 44381 PODIYAM (GOVT. U. P. S. UTHARAMCODE IRUV 67111498139 SBT KATTAKADA 3000
92 44383 MANCODU (GOVT. U. P. S. UTHARAMCODE IRUV 67111498139 SBT KATTAKADA 0
93 44384 PATTANIPPARA (GOVT. U. P. S. UTHARAMCODE 67111498139 SBT KATTAKADA 0
94 44387 SOUHRIDA SPECIAL SCHOOL URIYACODE 67111498139 SBT KATTAKADA 3000
95 44456 BALAVIHAR MR SCHOOL 67111498139 SBT KATTAKADA 9100

Tuesday, 9 June 2015

School Annual Data Capture Formate ( Mid Day Meal Scheme ) Form പൂരിപ്പിച്ച് 12/06/2015 ന് മുമ്പും Noon Meal Programme Sanctioned Strength വിവരങ്ങള്‍ 15/06/2015 ന് മുമ്പും ഉപജില്ലാ ആഫീസില്‍ ഹാജരാക്കേണ്ടതാണ്

School Annual Data Capture Formate ( Mid Day Meal Scheme ) Form പൂരിപ്പിച്ച് 12/06/2015 ന് മുമ്പും Noon Meal Programme Sanctioned Strength വിവരങ്ങള്‍ 15/06/2015 ന് മുമ്പും ഉപജില്ലാ ആഫീസില്‍ ഹാജരാക്കേണ്ടതാണ്.....

School Annual Data Capture Formate download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Page 1 | Page 2

Monday, 20 April 2015

2014-15 വര്‍ഷത്തില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ചെലവഴിച്ച തുകയുടെ ധനവിനിയോഗ പത്രം

2014-15 വര്‍ഷത്തില്‍ ച്ചഭക്ഷണ പദ്ധതിയില്‍ ചെലവഴിച്ച തുകയുടെ ധനവിനിയോഗ പത്രം

             2014-15 വര്‍ഷത്തില്‍ ( 01 / 06 / 2014  മുതല്‍ 31 / 03 / 2015 വരെ  ) സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ചെലവഴിച്ച തുകയുടെ ധനവിനിയോഗ പത്രവും വരവ് ചെലവ് കണക്കും നിശ്ചിത പ്രൊഫോര്‍മയില്‍ 30 / 04 / 2015 – ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ഹാജരാക്കേണ്ടതാണ്.
  1. ധനവിനിയോഗ പത്രം
  2. വരവ് ചെലവ് കണക്കു് പ്രൊഫോര്‍മ

Wednesday, 1 April 2015

2015 - ല്‍ വിരമിക്കുന്ന പ്രഥമാദ്ധ്യാപകരുടെ ഉച്ചഭക്ഷണ ആഡിറ്റ്

2015 - ല്‍ വിരമിക്കുന്ന പ്രഥമാദ്ധ്യാപകരുടെ ഉച്ചഭക്ഷണ ആഡിറ്റ്

                     കാട്ടാക്കട ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ 2015 - ല്‍ വിരമിക്കുന്ന പ്രഥമാദ്ധ്യാപകരുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ 07/07/2015 മുതല്‍ 10/07/2015 വരെ പരിശോധന നടത്തുന്നതാണ്.
   ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും രേഖകളും പ്രഥമാദ്ധ്യാപകര്‍ ആഡിറ്റിന് കാട്ടാക്കട ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍  കൊണ്ടുവരേണ്ടതാണ്.

( 1 ) കൊണ്ടുവരേണ്ട രജിസ്റ്ററുകളുടെ വിവരങ്ങള്‍
( 2 ) REPORT ON AUDIT OF ACCOUNTS RELATING TO NOONMEAL PROGRAMME OF THIRUVANANTHAPURAM REVENUE DISTRICT

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കാട്ടാക്കട

Friday, 27 March 2015

Details of fund for MME(Management Moniotring and Evaluation ) fund to be used as per the circular mentioned regarding.

ഉച്ചഭക്ഷണ പരിപാടി 2014-15

  ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ പാചകോപകരണങ്ങളും സ്റ്റേഷണറി സാധനങ്ങളും വാങ്ങിക്കുന്നതിന് എം.എം.ഇ ഫണ്ടിൽനിന്നും തുക അനുവദിച്ചിട്ടുണ്ട്.  പ്രസ്തുത തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 23-3-2015ലെ എൻ.എം1/14740/2015/ഡി.പി.ഐ നമ്പർ സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ചിലവഴിക്കേണ്ടതും , വാങ്ങിയ സാധനങ്ങളുടെ ചിലവു പട്ടിക , ബില്ലുകൾ / വൗച്ചറുകൾ എന്നിവ പ്രത്യേകം സൂക്ഷിക്കേണ്ടതുമാണ്. ധനവിനിയോഗപത്രം രണ്ടാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

  സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, 17 March 2015

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തെ എന്‍.എം.പി യും ബില്ലും വൗച്ചറും സമര്‍പ്പിക്കുമ്പോള്‍ കാലിച്ചാക്കിന്റെ വിവരം കൂടി നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കേണ്ടതാണ്... ഹെല്‍ത്ത് ഡേറ്റ യുടെ പ്രൊഫോര്‍മ 25/03/2015 ന് മുമ്പായി കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്...

ഉച്ചഭക്ഷണ പരിപാടി- കാലിചാക്കുകള്‍ വിറ്റുകിട്ടുന്ന തുക contingent charge ല്‍ adjust ചെയ്യേണ്ടതാണ്. 75 കിലോ ചാക്കിന് 5 രൂപയും 50 കിലോ ചാക്കിന് 3 രൂപയുമാണ് 4% വാറ്റ് നികുതിയോടൊപ്പം വാങ്ങുന്നയാളില്‍ നിന്നും നിലവില്‍ ഈടാക്കേണ്ടത്.


ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തെ എന്‍.എം.പി യും ബില്ലും വൗച്ചറും സമര്‍പ്പിക്കുമ്പോള്‍ കാലിച്ചാക്കിന്റെ വിവരം , ANNUAL EXPENDITURE STATEMENT 2014 -15 കൂടി നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കേണ്ടതാണ്...

ഹെല്‍ത്ത് ഡേറ്റ യുടെ പ്രൊഫോര്‍മ 25/03/2015 ന് മുമ്പായി കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്...

Monday, 2 February 2015

Monday, 19 January 2015

Noon Feeding Software for Schools

Noon Feeding Software for Schools

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.4 വെര്‍ഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്. EXCEL 2013 (MS OFFICE 2013) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ഉച്ചഭക്ഷണചെലവുകള്‍ ക്രമീകരിക്കാനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍, സംശയങ്ങള്‍ കമന്റായി കുറിക്കുമല്ലോ.

Click here to download the Noon feeding software
എത്ര കുട്ടികളുള്ള സ്കൂളുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ പുതിയ വേര്‍ഷന്‍ 1.4 തയ്യാറാക്കിയിരിക്കുന്നത്. Basic Data എന്ന ഷീറ്റില്‍ Sanctioned Feeding Strength കൃത്യമായി നല്‍കിയാല്‍ അതിനനുസരിച്ച നിരക്കില്‍ ചെലവുകള്‍ calculate ചെയ്യപ്പെടും. Macro Enable ചെയ്യാത്ത ഒരു സാധാരണ വര്‍ക്ക്‌ബുക്ക്‌ ആണിത്. ഇത് ഡൌണ്‍ലോഡ് ചെയ്ത ശേഷം Basic Data എന്ന ഷീറ്റില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കുക. അതിനു ശേഷം ഈ കോപ്പി കമ്പ്യുട്ടറില്‍ സൂക്ഷിച്ചു വച്ച് അതില്‍നിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം. ഡാറ്റ ചേര്‍ത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ്‌ എടുത്തു കഴിഞ്ഞ ശേഷം ആ ഫയല്‍ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം. സൂക്ഷിക്കുന്നെങ്കില്‍ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേര്‍ത്ത് സേവ് ചെയ്‌താല്‍ പിന്നീട് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമാവും.
വര്‍ക്ക്‌ബുക്കിന്‍റെ താഴെ ഭാഗത്ത്‌ ഇതിലുള്ള ഷീറ്റുകളുടെ പേരുകള്‍ കാണാം.

Click on the image to enlarge it

ഇനി Noon Feeding Planner എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം. ഇതില്‍ Basic Data എന്ന ഷീറ്റിലാണ് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചേര്‍ക്കുന്നത്. ഈ ഷീറ്റ് ലഭിക്കാന്‍ ഏറ്റവും അടിയില്‍ കാണുന്ന "Basic Data" യില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആവശ്യമായ എല്ലാ വിവരങ്ങളും പച്ച കള്ളികളില്‍ ചേര്‍ക്കുക. സ്കൂളിലെ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് കണ്ടിന്‍ജന്റ്റ് ചാര്‍ജ് കണക്കാക്കുന്നത്. അതുകൊണ്ട് Basic Data യിലെ Sanctioned Feeding Strength പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ്‌ വരെ കൃത്യമായി ചേര്‍ക്കുക.


Click on the image to enlarge it
പാചകക്കാരുടെ കൂലി രണ്ടു തരത്തില്‍ കണക്കാക്കുന്നതായി കണ്ടു വരുന്നുണ്ട്. Sanctioned Feeding Strength ന് അനുസരിച്ചും Total Number fed ന് അനുസരിച്ചും. Total Number fed ന് അനുസരിച്ചു പാചകക്കൂലി കണക്കാക്കാന്‍ ഈ പേജിലെ താഴത്തെ പച്ച സെല്ലില്‍ "1" എന്ന് ചേര്‍ക്കണം. അല്ലെങ്കില്‍ Sanctioned Feeding Strength ന് അനുസരിച്ചാണ് പാചകക്കൂലി കണക്കാക്കപ്പെടുക. ഇതില്‍ വിവരങ്ങള്‍ ചേര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത ഷീറ്റ് ആയ Monthly Data യില്‍ ആ മാസത്തെ കുട്ടികളുടെയും അരിയുടെയും കണക്ക് ചേര്‍ക്കാം.


Click on the image to enlarge it
Monthly Data ഷീറ്റില്‍ ആദ്യം കൊല്ലം, മാസം എന്നിവ പച്ച കള്ളികളില്‍ മാറ്റി കൊടുക്കുക. പിന്നീട് 'Day' എന്ന കോളത്തിനു താഴെ ഭക്ഷണം കൊടുത്ത തിയ്യതികള്‍ ചേര്‍ത്തികൊടുക്കാം. (ഭക്ഷണം കൊടുക്കാത്ത ദിവസമാണ് അരി കൊണ്ടുവന്നതെങ്കില്‍ ആ ദിവസം കൂടി ഉള്‍പ്പെടുത്താം. എന്നാല്‍ ആ ദിവസം കുട്ടികളുടെ എണ്ണം ചേര്‍ക്കരുത്. '0' എന്നും ചേര്‍ക്കാന്‍ പാടില്ല. ചേര്‍ത്താല്‍ Feeding Days എണ്ണം കൂടിപ്പോകും.) അതിന് ശേഷം ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഓരോ ദിവസത്തേതും ചേര്‍ക്കുക. 5 മുതല്‍ 8 വരെ ക്ലാസുകളിലെ എണ്ണം ചേര്‍ക്കാന്‍ മറ്റൊരു ടേബിള്‍ താഴെയുണ്ട്. കുട്ടികളുടെ എണ്ണം മുഴുവന്‍ ചേര്‍ത്തികഴിഞ്ഞാല്‍ ആ മാസത്തിന്‍റെ ആരംഭത്തില്‍ ഉള്ള സ്റ്റോക്ക്‌ Opening stock of Rice എന്ന കള്ളിയില്‍ ചേര്‍ക്കുക.

(ഏതെങ്കിലും സെല്ലില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ച്ചു മറ്റൊന്ന് ചേര്‍ക്കാന്‍ ഒരിക്കലും 'Delete' ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്. പകരം ആ സെല്ലില്‍ ക്ലിക്ക് ചെയ്തു പുതിയ വിവരം അടിക്കുകയോ "Backspace' ബട്ടണ്‍ അമര്‍ത്തി മായ്ക്കുകയോ ചെയ്യാം. ഒരു കൂട്ടം സെല്ലുകളില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ക്കാന്‍ ആ സെല്ലുകള്‍ സെലക്ട്‌ ചെയ്ത ശേഷം right click ചെയ്തു വരുന്ന window യില്‍ 'Clear Contents' ക്ലിക്ക് ചെയ്യാം.)


Click on the image to enlarge it
അതിനുശേഷം ആ മാസം ലഭിച്ച അരിയുടെ അളവ് പ്രധാന പട്ടികയ്ക്ക് പുറത്തുള്ള ചെറിയ പട്ടികയില്‍ അരി ലഭിച്ച തിയ്യതിക്ക് നേരെ ചേര്‍ക്കുക.NMP I, K2, MDCF, Consolidated NF Attendance Registerഎന്നിവതയ്യാറാക്കാന്‍ ഇത്രയും മതിയാകും. ഇനി 'PLANNER' എന്ന ഷീറ്റ് പരിചയപ്പെടാം.



Click on the image to enlarge it
ഉച്ചഭക്ഷണപരിപാടി പ്ലാന്‍ചെയ്യുന്നതിനും അക്കൌണ്ടുകള്‍ തയ്യാറാക്കുന്നതിനുമാണ് ഇത്. ഉച്ച ഭക്ഷണം കൊടുത്ത ദിവസങ്ങളില്‍ ചെലവഴിച്ച തുക ഇനം തിരിച്ചു ചേര്‍ത്തികൊടുക്കണം. അപ്പോള്‍ആ ദിവസങ്ങളിലേക്ക് ലഭിക്കാവുന്ന കുക്കിംഗ്‌ ചാര്‍ജും മറ്റു ചെലവുകള്‍ക്കായുള്ള പരമാവധി തുകയും അതില്‍ ചെലവഴിച്ചതുകയും എത്ര തുക ബാലന്‍സ് ആയി ഉണ്ടെന്നും മുകളില്‍ കാണാം. ഇതനുസരിച്ച് ഭക്ഷണം മെച്ചപ്പെടുത്തുകയോ ചെലവ് ചുരുക്കുകയോ ചെയ്യാം. ഇതില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് അക്കൗണ്ടുകളിലേക്കും NMP 1 ലേക്കും പോകുന്നത്.



Click on the image to enlarge it
MDCF ഷീറ്റില്‍ പച്ച നിറത്തിലുള്ള കള്ളികളില്‍ ആവശ്യമുള്ളിടത്ത് വിവരങ്ങള്‍ ചേര്‍ക്കാം. മാര്‍ക്ക് ചെയ്യേണ്ട കള്ളികളില്‍ പ്രിന്റ്‌ എടുത്തുകഴിഞ്ഞ ശേഷം ടിക്ക് മാര്‍ക്ക്‌ ഇടാം.



Click on the image to enlarge it
Noon feeding Accounts Register ല്‍ മാസാരംഭത്തില്‍ കൈയില്‍ ഉള്ള കാഷ്ബാലന്‍സ് ആദ്യം ചേര്‍ക്കണം. ഇത് കഴിഞ്ഞ മാസത്തെ അക്കൗണ്ട്‌ നോക്കി അതില്‍ കാണുന്നഅവസാനദിവസത്തെ ബാലന്‍സ് ആയിരിക്കും. PLANNER ല്‍ കൊടുത്ത സംഖ്യകള്‍ അക്കൌണ്ടീല്‍ വന്നിരിക്കും. ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ദിവസം അത് ചേര്‍ക്കുക. അക്കൌണ്ടില്‍ ഏതെങ്കിലും ചെലവ് ഇനത്തിന്‍റെ പേര് മാറ്റികൊടുക്കണമെങ്കില്‍ അത് അക്കൌണ്ടിന്‍റെ പുറത്തുള്ള പച്ച കള്ളികളില്‍ ചേര്‍ത്തി കൊടുത്താല്‍ അത് അക്കൌണ്ടീല്‍ വന്നുകൊള്ളും.



Click on the image to enlarge it
Statrment of Expenditure എന്ന ഷീറ്റില്‍ സാധനങ്ങളുടെ അളവ് വേണമെങ്കില്‍ ചേര്‍ത്തിക്കൊടുക്കാം. വൗച്ചര്‍ നമ്പറിന്റെ അവസാനഭാഗം പട്ടികയ്ക്ക് പുറത്തുള്ള പച്ച കള്ളിയില്‍ ചേര്‍ത്തികൊടുത്താല്‍ അതിനനുസരിച്ച് Voucher No കോളത്തില്‍ വന്നുകൊള്ളും. കഴിഞ്ഞ മാസത്തെ അവസാനത്തെ വൌച്ചറിനു തുടര്‍ച്ചയായി നമ്പര്‍ നല്‍കണമെങ്കില്‍ കഴിഞ്ഞ മാസത്തെ അവസാനനമ്പര്‍ മാത്രം അതിനായി നല്കിയ കള്ളിയില്‍ ചേര്‍ക്കുക.



Click on the image to enlarge it
ഇനി പ്രിന്റ്‌ എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം. വിന്‍ഡോയുടെ മുകളിലെ വലത്തേ മൂലയില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന ലിസ്റ്റില്‍ കാണുന്ന 'Print' ക്ലിക്ക് ചെയ്യുക. ആവശ്യമായ ഷീറ്റുകള്‍ എല്ലാം പ്രിന്‍റ് എടുത്തു സൂക്ഷിക്കാം. ഈ Worksheet ന് മാസത്തിന്‍റെ പേര് കൂട്ടിച്ചേര്‍ത്ത് save ചെയ്തു വച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. രേഖകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. ആദ്യത്തെ തവണയെങ്കിലും.

Sunday, 18 January 2015

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകളുടെ വിവരങ്ങള്‍

  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്
സമര്‍പ്പിക്കേണ്ട രേഖകളുടെ വിവരങ്ങള്‍


* എന്‍.എം.പി. (1) ഫോറം കൃത്യമായി മാസത്തിലെ ആദ്യപ്രവര്‍ത്തി ദിവസം തന്നെ നല്‍കേണ്ടതാണ്.


* ഓരോ മാസവും ഓരോ ഇനത്തിലും ചെലവായ തുകയുടെ വിശദമായ സ്റ്റേറ്റ്മെന്റും ( STATEMENT OF NOON MEAL EXPENDITURE ) അതാത് മാസത്തെ മെനുവും ( NOON MEAL MONTHLY STATEMENT )  ബില്ലുകളും വൗച്ചറുകളും കൂടി ഉള്‍പ്പെടുത്തി സ്കൂള്‍ നൂണ്‍ഫീഡിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ അടുത്തമാസം 10 -ാം തീയതിയ്ക്ക് മുമ്പായി നല്‍കേണ്ടതാണ്.


DOWNLOADS FORMS :-

* STATEMENT OF NOON MEAL EXPENDITURE
* NOON MEAL MONTHLY STATEMENT